മിത്ത് വിവാദം ; ഷംസീർ മാപ്പ് പറയാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് സജിത മഠത്തിൽ

തിരുവനന്തപുരം : മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറയേണ്ട കാര്യമില്ലെന്നും അങ്ങനെ പറയാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും വ്യക്തമാക്കി സജിത മഠത്തിൽ. ഷംസീർ മാപ്പ് പറയുന്നത് ശാസ്ത്ര ബോധമുള്ളവരെയെല്ലാം തള്ളി പറയുന്ന നിലപാടായിരിക്കുമെന്നും സജിത ഫേസ്ബുക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. സ്പീക്കർ വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്ന സതീശന്റെ നിലപാടിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു സജിതയുടെ പ്രതികരണം. മത വിശ്വാസത്തെ ശാസ്ത്രവുമായി കൂടി കുഴയ്ക്കരുത്. ഇക്കണക്കിന് പോയാൽ ശാസ്ത്ര പഠനത്തിൽ മിത്തും പുരാണങ്ങളും കടന്നു വരും.

കവിയുടെ ഭാവനയിലെ പുഷ്പക വിമാനം ശാസ്ത്ര പരമായി തെളിയിക്കപ്പെട്ട ഒന്നല്ല. അത് ശാസ്ത്രം ഉയർത്തി പിടിക്കുന്ന എത്ര കോൺഗ്രസ് പദവിയിലിരിക്കുന്നയാൾ പറഞ്ഞാലും സത്യമാവില്ല. ശാസ്ത്രം സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കുമെങ്കിൽ ഞാൻ ശാസ്ത്രത്തെ മിത്തുമായി കലർത്തുന്നത് ശാസ്ത്രത്തെ കളങ്കപ്പെടുത്തലാവും. അതിനാൽ ആദ്യം മാപ്പ് പറയേണ്ടത് ശാസ്ത്ര ബോധത്തെ പുരാണവുമായി താരതമ്യം ചെയ്തവരെയാണ്. ശാസ്ത്ര ബോധത്തിനോടൊപ്പം നിൽക്കുന്ന ഷംസീറിന് അഭിവാദ്യങ്ങൾ നൽകിയും ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റിടുന്നവർക്ക്‌ ബ്ലോക്ക് ചെയ്യുമെന്ന താക്കീതും നൽകിയായിരുന്നു സജിതയുടെ പോസ്റ്റ് അവസാനിച്ചത്.