കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമത്തിൽ പ്രതിരോധം ഏർപ്പെടുത്തും ;തോമസ് ഐസക്

തിരുവനന്തപുരം : ഗണപതിയെക്കുറിച്ച് സ്പീക്കർ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രെമങ്ങളുടെ ഭാഗമാണെന്ന് സി പി എം നേതാവ് തോമസ് ഐസക്. ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെന്നും വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെയെന്നും അത്തരത്തിൽ വിശ്വാസം ഇല്ലാത്ത ഒരാൾ അതിനെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റെന്നും ഐസക് ചോദിച്ചു. എന്നാൽ ഗണപതിയിലുള്ള വിശ്വാസം ശാസ്ത്രമെന്ന് പറയരുത്, സാമൂഹ്യ ശാസ്ത്രം, സാഹിത്യം പഠിക്കുന്നത് പോലെ പുരാണത്തെ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷംസീർ പറഞ്ഞത് പുരാണങ്ങളെ ശാസ്‌ത്രപരമായി പ്രചരിപ്പിക്കുന്നതിരെയാണെന്നും ഇതേ രീതിയിൽ കേരളത്തിൽ കുറെ ആളുകൾ അഭിപ്രായപ്പെടുന്നുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഷംസീർ എന്ന പേരാണ് ആളുകളെ ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഇതിനെ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരങ്ങൾ നടന്നില്ലെന്നും എന്നാൽ അത്തരത്തിൽ നടത്താൻ ആളുകൾ ശ്രെമിക്കുന്നുണ്ടെന്നും ഐസക് വ്യക്തമാക്കി. ബി ജെ പിയും കോൺഗ്രസ്സും ചേർന്ന് നടത്തുന്ന ഈ കളികളെ നേരിടുമെന്നും ഐസക് പറഞ്ഞു.