തിരുവനന്തപുരം : ഓണത്തിന് സാധനങ്ങൾക്ക് വിലകൂടില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്. എട്ട് വർഷമായി സപ്ലൈകോയിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല. 2016 ലെ വിലയിലും കുറച്ച് പതിമൂന്നിനം സാധനങ്ങളാണ് നൽകി വരുന്നത്. ഈയിനത്തിൽ സർക്കാരിന് ഓരോമാസവും 40 കോടിയുടെ കടബാധ്യതയുണ്ട്. കേരളത്തിൽ 93 ലക്ഷം പേർക്ക് റേഷൻ കാർഡ് ഉള്ളതിൽ 55 പേർ സപ്ലൈകോയിൽ എത്തുന്നുണ്ട്.
പല സാധനങ്ങൾക്കും പകുതി വിലയാണ് സർക്കാർ ഈടാക്കുന്നത്. ഫാസ്റ്റ് മൂവിങ് ഗുഡ്സ്, ശബരി ഉത്പന്നങ്ങൾ എന്നിവയ്ക്ക് 35 % വരെ വിലക്കിഴിവുണ്ട്. സസ്ഥാനവ്യാപകസമായി ഓണച്ചന്തകൾ ആരംഭിക്കുമെന്നുമാണ് ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കട ബാധ്യതയിലുള്ള സർക്കാർ ഇവയൊക്കെ ഏത് രീതിയിൽ നടപ്പാക്കുമെന്നുള്ളത് കണ്ടറിയേണ്ടതായിട്ടുണ്ട്.

