ഔദ്യോഗിക കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ല; ഒമർ അബ്ദുള്ള

ശ്രീനഗർ: ഔദ്യോഗിക കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്ന് വ്യക്തമാക്കി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് മാത്രമെ നിയമം നടപ്പാക്കാവൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒരു നിർദ്ദേശം വരുന്നതിന് മുമ്പ് ഒന്നിനും മുൻകൈയെടുക്കുന്നില്ല. യുസിസി ഒരു ഏകീകൃത രീതിയിൽ നടപ്പിലാക്കുകയും എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തുകയും ചെയ്താൽ, നമുക്ക് സംസാരിക്കാം. എന്നാൽ വടക്കുകിഴക്കൻ ഗോത്രങ്ങളെപ്പോലെ ചില സമുദായങ്ങൾക്ക് ഇളവ് ലഭിക്കുകയാണെങ്കിൽ, മുസ്ലീങ്ങളും ഇളവ് ആവശ്യപ്പെടും. അപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.