ഓഗസ്റ്റ് 16 മുതൽ 24 വരെ ഓണപരീക്ഷ നടത്തും ; ഓണാഘോഷത്തിന് ശേഷം 25 ന് സ്കൂളടയ്ക്കും

തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഓണപരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. വിദ്യാഭാസ കലണ്ടർ പ്രകാരം 17 നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ 19 ന് മിക്ക സ്കൂളുകളിലും പി എസ് സി എക്‌സാം ഉള്ളതിനാൽ ഒരു ദിവസം മുൻപ് പരീക്ഷ തുടങ്ങാൻ ക്വളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിക്കുകയായിരുന്നു.

എൽ പി സ്കൂളിൽ 19 ന് പരീക്ഷ തുടങ്ങി 24 ന് അവസാനിക്കുമ്പോൾ യു പി ഹൈസ്കൂൾ തലങ്ങളിൽ പരീക്ഷകൾ 16 ന് ആരംഭിക്കും. ദിവസ വേതനം വാങ്ങുന്ന അധ്യാപകർക്ക് കുടിശിക ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു. യു എസ് എസ്, എൽ എസ് എസ് സ്കോളർഷിപ് കുടിശികയും മൂല്യ നിർണയ പ്രതിഫലവും അധ്യാപക സംഘടനകൾ ചോദിച്ചപ്പോൾ സർക്കാർ പണം അനുവദിച്ചാലേ നല്കാനാകുവെന്ന് ഡി ജി ഇ വ്യക്തമാക്കി.