അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിഷേധം കനക്കുമ്പോൾ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഭരണകൂടം

ആലുവ : ചാന്ദ്നിയുടെ കൊലപാതകം ദാരുണമായ സംഭവമെന്ന പ്രതികരണവുമായി മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടിയതിനാൽ കുട്ടിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വളരെ വേദനിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചു. പ്രതി ഇന്നലെ വൈകിട്ട് മദ്യ ലഹരിയിൽ അടിപിടി കൂടുമ്പോൾ കുട്ടി ഇല്ലായിരുന്നുവെന്നും അതിനാൽ ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന പരിശോധിച്ച് വരികയാണെന്നും ഡി ഐ ജി ശ്രീനിവാസ് പറഞ്ഞു.

കൊലപാതകത്തെകുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ലെന്നും ഇൻക്വസ്റ്റ് നടന്ന് വരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അതിന് ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം പ്രതിയുമായി തെളിവെടുപ്പിനെത്തിയ പോലീസ് ജനങ്ങളുടെ പ്രതിഷേധം മൂലം നടപടികൾ പൂർത്തിയാക്കാതെ പ്രതിയുമായി തിരികെ പോയി.