നല്ല രീതിയിൽ ഇളം കള്ള് കുടിക്കുന്നത് പോഷകസമൃദ്ധം ;മുഖ്യമന്ത്രി

കണ്ണൂർ : കള്ള് നല്ല രീതിയിൽ കൊടുത്താൽ പോഷക സമൃദ്ധമാകുമെന്ന് മുഖ്യമന്ത്രി. എല്ലാ നാട്ടിനും സ്വന്തമായി മദ്യമുണ്ടെന്നും കേരളത്തിന്റെ മദ്യമാണ് കള്ളെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലും സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ ഫോറം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പിണറായി. മന്ത്രിസഭാ പുതുതായി കൊണ്ട് വന്ന മദ്യ നയത്തെപ്പറ്റി സംസാരിക്കവെയായിരുന്നു മുഖ്യന്റെ ഈ പരാമർശം. ടൂറിസം കേന്ദ്രങ്ങളിൽ നാടൻ കള്ള് ലഭ്യമാക്കുമെന്നുള്ള മദ്യ നയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിലൂടെ അറിയാൻ കഴിയുന്നത്.

ചെത്തി കഴിഞ്ഞുടനെയുള്ള കള്ള് ലഹരിയുള്ളവയായിരിക്കില്ല അവ ഏറെ പോഷകസമൃദ്ധമായിരിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മദ്യ നയത്തിനെ പ്രതികൂലിച്ചവർക്കുള്ള മറുപടിയായി ഇത്തരമൊരു മദ്യ നയം കൊണ്ട് വരുമ്പോൾ വേണ്ടപ്പെട്ട നടപടികളും കരുതലും സ്വീകരിക്കാൻ സർക്കാരിനറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്.കഴിഞ്ഞ ദിവസം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻനും ഇതേ നിലപാടുമായി രംഗത്ത് വന്നിരുന്നു.