സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വയ്ക്കാനൊരുങ്ങി ഇൻഡ്യയും ബ്രിട്ടനും ; ഇതോടെ ഇന്ത്യ സാമ്പത്തികമായി മുന്നേറുകയും തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യുമെന്ന് വിശദീകരണം

ഡൽഹി : സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പു വയ്ക്കും. വാണിജ്യ മന്ത്രാലയ വക്താവാണ് ഇരു രാജ്യങ്ങളും ഈ വർഷം തന്നെ ഒപ്പ് വയ്ക്കുമെന്ന വാർത്തകൾ പുറത്ത് വിട്ടത്. ഓസ്‌ട്രേലിയയുമായി 2022 ൽ ഒപ്പു വച്ച ഇടക്കാല വ്യാപാര കരാറിന് ശേഷം ആദ്യമായാണ് ഇന്ത്യ മറ്റൊരു വികസിത രാജ്യവുമായി ഒപ്പു വയ്ക്കുന്നത്. യു കെ അവരുടെ പ്രീമിയം കാറുകൾ, വിസ്കി, നിയമസേവനങ്ങൾ എന്നിവയെല്ലാം ഇന്ത്യയിലെത്തിക്കാനാണ് ഈ കരാറിലൂടെ പദ്ധതിയിടുന്നതെന്ന് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനിൽ ബാർത്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സമ്പത്ത് വ്യവസ്ഥ വളരുന്ന രീതിയിൽ ബ്രിട്ടീഷ് ജനതയുടെ ഇഷ്ടങ്ങൾക്കു അനുസൃതമായ കരാറാണ് ഇന്ത്യയുമായി ഒപ്പു വച്ചതെന്ന് ബ്രിട്ടനിലെ ബിസിനസ് ആൻഡ് ട്രേഡ് ഡിപ്പാർട്മെന്റ് വക്താവും പറഞ്ഞു. ഇതേ സമയം ഇന്ത്യ ബ്രിട്ടന് നൽകുന്ന ഇളവുകൾ എന്തൊക്കെയെന്നത് തീരുമാനമായില്ലെന്നും തുണിത്തരങ്ങൾ, തുകൽ, മറ്റ് തൊഴിൽ ഉൽപ്പാദന മേഖലക്ക് ഇന്ത്യ ഇറക്കുമതി തീരുവ ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി പറഞ്ഞു.