യുവമോർച്ചക്കെതിരെ കൊല വിളി നടത്തിയതിൽ വിശദീകരണം നൽകി പി ജയരാജൻ

കണ്ണൂർ : യുവമോർച്ചക്കെതിരെ കൊല വിളി നടത്തിയ വിഷയത്തിൽ വിശദീകരണവുമായി പി ജയരാജൻ രംഗത്തെത്തി. സ്പീക്കർ എ എൻ ഷംസീറിന് ജോസഫ് മാഷിൻറെ അനുഭവം വരാതിരിക്കട്ടെ എന്നായിരുന്നു യുവമോർച്ചക്കാരുടെ ഭീഷണി. ‘ പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളുമായിയാണ് യുവമോർച്ച അവരെയും ഉപമിച്ചത്’ ആ യുവമോർച്ചക്കാർക്കുള്ള മറുപടിയാണ് താൻ നൽകുന്നതെന്നാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്. ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി പേപ്പിടിയാക്കാൻ നോക്കണ്ട, തന്നെ കാണാൻ വരുന്നവർക്ക് ഓണത്തിനായാലും ക്രിസ്മസിനായാലും പെരുന്നാളിനായാലും വരാമെന്നുമാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഷംസീറിനെതിരെ മുദ്രവാക്യം വിളിച്ച യുവമോർച്ചയെ വെല്ലു വിളിച്ചു ജയരാജൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഷംസീറിനെ തൊട്ടാൽ മോർച്ചറിയിൽ പോകുമെന്നുള്ള ജയരാജന്റെ ഭീഷണി യുവമോർച്ച ഏറ്റെടുത്തതോടെ വീണ്ടും ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് സി പി എം നേതാവ്.