കസൂർ : ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ പോലുള്ള ലഹരി മരുന്നുകൾ ഇന്ത്യയിലേക്ക് കടത്തുന്നതായി സമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായിയും പ്രതിരോധ മന്ത്രാലയത്തിലെ സ്പെഷ്യൽ അസ്സിസ്റ്റന്റുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ. പഞ്ചാബുമായി അതിർത്തിയുള്ള കസൂർ നഗരത്തിൽ മുതിർന്ന പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനുമായ നടന്ന അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാനിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് ഇന്ത്യയിലേക്ക് വരുന്നു എന്നതിലുള്ള ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് പ്രവിശ്യ അസംബ്ലി അംഗം കൂടിയായ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്റെ വെളിപ്പെടുത്തൽ.
അഭിമുഖത്തിന്റെ വീഡിയോ ജൂലൈ 17 ന് ഹമീദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്ട്ടാവിന്റെ വലിയ വെളിപ്പെടുത്തൽ; പാക്കിസ്ഥാൻ – ഇന്ത്യ അതിർത്തിയിലെ വെള്ളപൊക്ക ബാധിത പ്രദേശങ്ങളിൽ ഹെറോയിൻ കടത്താൻ ലഹരി മരുന്ന് വിൽപ്പനക്കാർ ഡ്രോൺ ഉപയോഗിക്കുന്നു. പ്രളയ ബാധിതർക്ക് പ്രത്യേക പാക്കേജ് അനുവദിച്ചില്ലെങ്കിൽ ഇവർ ലഹരി കടത്തുകാർക്കൊപ്പം ചേരും, എന്നിങ്ങനെയായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്

