തൃശൂർ : കേരളത്തിന് ഒരു വന്ദേ ഭാരത് എക്‌സ്പ്രസ് കൂടി കേന്ദ്രസർക്കാർ അനുവദിച്ചതായി കെ സുരേന്ദ്രൻ. ഒരു വന്ദേ ഭാരത് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് പോകുമ്പോൾ പുതുതായി അനുവദിച്ച വന്ദേ ഭാരത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന രീതിയിൽ സമയം ക്രമീകരിക്കുമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞത്.
കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടി കാഴ്ചയ്ക്ക് ശേഷമാണ് സുരേന്ദ്രൻ വാർത്ത സമ്മേളനം നടത്തിയത്. സിൽവർ ലൈനിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിൽ അത് അടഞ്ഞ അധ്യായമാണെന്നും നടക്കാൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മെട്രോമാന്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അംഗീകരിക്കുന്നുണ്ടെങ്കിൽ സർക്കാർ ആദ്യം പ്രതികരിക്കട്ടെയെന്നും സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

