കെ എസ് ആർ ടി സി ക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ് ; ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സി എം ഡി

കൊച്ചി : കെ എസ് ആർ ടി സിയിലെ ജീവനക്കാർക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി സി എം ഡി ബിജു പ്രഭാകർ. ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചെന്നും പണം കിട്ടിയാലുടൻ ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിശ്ശികയും ശമ്പള വിതരണവും നൽകാൻ കെ എസ് ആർ ടി സി ആവശ്യപ്പെട്ട 130 കോടി രൂപ നൽകുന്ന വിഷയം പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര സർക്കാർ പണം തരുന്നില്ലെന്നും അതിനാൽ സർക്കാരും പ്രതിസന്ധിയിലാണെന്ന് സർക്കാർ ചൂണ്ടി കാട്ടി. എന്നാൽ കെ എസ് ആർ ടി സി യെ കൃത്യമായി സഹായിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. നഷ്ടത്തിൽ നിന്ന് കെ എസ് ആർ ടി സി യെ കരകയറ്റാനുള്ള മാർഗങ്ങൾ അടുത്തമാസം 15 ന് കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്ന് ഹൈക്കോടതി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.