ബൽറാം എണീറ്റു നിന്ന് മുദ്രാവാക്യം വിളിച്ചയുടനെ മൈക്ക് ഓഫായതിൽ പന്തികേട് ; എ കെ ബാലൻ

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പിണറായി സംസാരിക്കവെ മൈക്ക് ഓഫായതിൽ ദുരൂഹത ആരോപിച്ച് സി പി എം നേതാവ് എ കെ ബാലൻ. മുഖ്യമന്ത്രി സംസാരിക്കവെ ബൽറാം എണീറ്റ് നിന്ന് മുദ്രാവാക്യം വിളിച്ചതോടെയാണ് മൈക്ക് കേടായതെന്ന് ബാലൻ അഭിപ്രായപ്പെട്ടു. പല കാര്യങ്ങൾ കൂട്ടി വായിക്കുമ്പോൾ പന്തികേടുണ്ടെന്നും സി പി എം നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പരിപാടിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിൽ എതിർപ്പ് ഉണ്ടായിരുന്നതായും അതാണ് മുദ്രാവാക്യം വിളിയിൽ കലാശിച്ചതെന്നും പിന്നീട് ബൽറാമും പിറകെ കെ പി സി സി പ്രസിഡന്റും എണീറ്റതോടെ മൈക്ക് ഓഫായതെന്നും അദ്ദേഹം ആരോപണം നടത്തി. തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നിൽക്കരുതെന്ന് പറയുന്ന കോൺഗ്രസ് നിലപാടിനെയും പരോക്ഷമായി ബാലൻ വിമർശിച്ചു.