ന്യൂ ഡൽഹി : ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന വോട്ടർ പട്ടികയിൽ നിന്ന് ബ്രിജ് ഭൂഷൺ സിങിനെ ഒഴിവാക്കി. ലൈഗികആരോപണം വിധേയനായ ബ്രിജ് ഭൂഷനെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം മൂലം ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വന്ന ഗുസ്തി ഫെഡറേഷൻ വോട്ടർ പട്ടികയിൽ നിന്ന് ബ്രിജ് ഭൂഷണിനെയും മകൻ കിരൺ പ്രതാപിന്നെയും ഒഴിവാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെയും മകനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും മരുമകൻ വിശാൽ സിംഗ് ബീഹാർ ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ പട്ടികയിലുണ്ട്. ഗുസ്തി ഫെഡറേഷന്റെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന ബ്രിജ് ഭൂഷന്റെ രണ്ടാമത്തെ മരുമകനായ ആദിത്യ പ്രതാപ് സിംഗിന്റെ പേരും പട്ടികയിലില്ല.
അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്ത പട്ടിക തയ്യാറാക്കിയത് ജമ്മു കശ്‍മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാറാണ്.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടവർക്ക് മാത്രമേ ഓഗസ്റ്റ് 12 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റൂ. ബ്രിജ് ഭൂഷന്റെ കുടുംബത്തിൽ നിന്ന് പോലും ആരും പട്ടികയിൽ കാണരുതെന്ന് സമരം ചെയ്ത ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഭോഗട്ട് തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നതിനാലാണ് കുടുംബക്കാരെ ഒഴിവാക്കിയത്. എന്നാൽ പട്ടികയിലിടം പിടിച്ച പലരും ബ്രിജ് ഭൂഷന്റെ പരിചയക്കാരായതിനാൽ അയാൾക്ക് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ കഴിയും.

