ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം മഴ മുടക്കിയതോടെ സമനിലയിൽ പിരിഞ്ഞു

പോർട്ട് ഓഫ് സ്പെയിൻ : ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാമത്തെ ദിനം മഴ കാരണം നിർത്തി വച്ചു. ഇതോടെ മാച്ച് സമനിലയിൽ അവസാനിച്ചു. വിജയം മുന്നിൽ കണ്ട് 365 റൺസിൽ തുടർന്ന വിൻഡീസ് നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായി. മഴ തുടരുന്നതിനാൽ ബാറ്റിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നതോടെ ഇന്ത്യയ്ക്ക് 1 – 0 എന്ന നിലയിൽ പരമ്പര സ്വന്തമായി.

മൂന്ന് മത്സരങ്ങളുള്ള ഏക ദിന പരമ്പര 27 നാണ് തുടങ്ങുന്നത്. നാലാം ദിനത്തെ മാച്ചിൽ അവസാന സെക്‌ഷനിൽ ക്രെയ്ഗ് ബ്രാത് വെയ്റ്റ് ( 28 ) കിർക്ക് മക്കൻസി ( 0 ) എന്നിവരുടെ വിക്കറ്റുകളാണ്‌ വിൻഡീസിന് നഷ്ടമായത്. സ്പിന്നർ രവി ചന്ദ്രൻ അശ്വിന്റെ 2 വിക്കറ്റാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.