ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ

isro

ബംഗളുരു: പി.എസ്.എൽ.വി – സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നായിരിക്കും വിക്ഷേപണം. 26നാണ് വിക്ഷേപണം നടക്കുക. സിംഗപ്പൂരിലെ ഡിഎസ്എസ്എആർ ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. 361.9 കിലോയാണ് ഡിഎസ്എസ്ആർ ഉപഗ്രഹത്തിന്റെ ഭാരം.

ആർക്കേഡ്, വെലോക്‌സ് എ.എം., ഓർബ് 12 സ്ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളും ഗലാസിയ 2, സ്‌കൂബ് 2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. ഇവയുടെ ഭാരം മൂന്നു മുതൽ 23.58 കിലോ വരെയാണ്. സിംഗപ്പൂർ സർക്കാരും ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്‌സ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.എസ്. ആർ ദൗത്യം.