സർക്കാർ വിലക്കയറ്റം തടയുന്നില്ല ; സമരം നടത്താനൊരുങ്ങി യു ഡി എഫ്

തിരുവനന്തപുരം : കേരളത്തിലെ വിലക്കയറ്റം തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന് പ്രതിപക്ഷനേതാവ്. ഓണക്കാലത്ത് ഈ രീതിയിൽ പോയാൽ സാധനങ്ങൾക്ക് വില കൂടുമെന്നും സർക്കാരിന്റെ പൊതു വിതരണ സ്ഥാപനമായ സപ്ലൈകോ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും സതീശൻ പറഞ്ഞു. സർക്കാർ വിലക്കയറ്റത്തിൽ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾ തുടങ്ങാൻ യു ഡി എഫ് ആലോചിക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇന്ധന സെസ് സർക്കാരിന്റെ തെറ്റായ തീരുമാനമാണെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാവുമ്പോഴും സർക്കാർ സാമ്പത്തിക സ്ഥിതി പുറത്തു പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇന്ധന സെസ്സ് കൂട്ടിയപ്പോൾ ഡീസലിന്റെ വില്പന കുറഞ്ഞത് സർക്കാരിന് കിട്ടിയ തിരിച്ചടിയാണെന്നും കേരളത്തിലേക്ക് വരുന്ന ട്രെക്കുകൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡീസലടിച്ച് വരുന്നത് കേരളത്തിന്റെ പ്രതിസന്ധിയിലാക്കിയെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.