മുഖ്യമന്ത്രിക്ക് കത്തെഴുതി വി എം സുധീരൻ ; എംസി റോഡിന്റെ പേര് മാറ്റി ഉമ്മൻചാണ്ടി റോഡെന്നാക്കി മാറ്റണം

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നുപോയ എം സി റോഡിന്റെ പേരു മാറ്റി ഉമ്മൻചാണ്ടി റോഡെന്നാക്കി മാറ്റണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രിക്ക് കത്തെഴുതി വി എം സുധീരൻ. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതായിരുന്നുവെന്നും ജനങ്ങളുടെ കണ്ണിൽ എം സി റോഡ് ഉമ്മൻചാണ്ടി റോഡായി മാറി എന്നും സുധീരൻ പറഞ്ഞു.

ഈയൊരു സാഹചര്യത്തിൽ റോഡിന്റെ പേര് മാറ്റി ഒ സി റോഡാക്കണമെന്നായിരുന്നു സുധീരന്റെ കത്തിലെ ആവശ്യം. മെയിൻ സെൻട്രൽ റോഡ് ആയ എംസി റോഡിന്റെ പേര് മാറ്റണമെന്ന വി എം സുധീരന്റെ കത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാലും രാജകീയ റോഡായ എം സി റോഡിന്റെ പേര് മാറ്റാനുള്ള സാധ്യത വളരെ കുറവാണ്.