മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തല താഴ്ത്തുന്നു; ഗവർണർ

തിരുവനന്തപുരം: മണിപ്പൂരിൽ സംഭവങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊടും ക്രൂരതയാണ് മണിപ്പൂരിൽ നടക്കുന്നത്. കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകണം. വേദന പ്രകടിപ്പിക്കുവാൻ വാക്കുകളില്ല. എങ്ങനെ ഇത്തരത്തിൽ ക്രൂരമായി ഒരു മനുഷ്യന് സ്ത്രീകളോട് പെരുമാറാൻ സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു.