മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നൽകിയത് കൊണ്ട് ലത്തീൻ സഭ ഞങ്ങൾക്കൊപ്പം ; സജി ചെറിയാൻ

തിരുവനന്തപുരം: മുതലപൊഴിയിലെ അപകടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തിയെന്ന് പറഞ്ഞു സജി ചെറിയാൻ.അദാനി ഗ്രൂപ്പുമായി നാളെ കൂടി കാഴ്ച നടത്തുമെന്നും അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുമെന്നും പൊഴിയിൽ മണൽ നീക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.പൊഴിയിലെ അപകടം കുറയ്ക്കാൻ 10 കോടി രൂപ ചിലവുള്ള പദ്ധതി ആരംഭിക്കുമെന്നും പൊഴിയുടെ ഭാഗത്തെ റോഡ് ഗതാഗത യോഗ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ലത്തീൻ സഭ എൽ ഡി എഫിനൊപ്പമാണെന്ന് അദ്ദേഹം തിരുവനന്തപുരത്തു വച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.സർക്കാർ അപകടത്തിൽ നിന്നും മൽസ്യ തൊഴിലാളികളെ സംരക്ഷിക്കുമെന്നും മുതലപൊഴിയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യു ഡി എഫ് എന്താണ് മൽസ്യ തൊഴിലാളികൾക്ക് വേണ്ടി ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.ചെല്ലാനത്ത് പോയാൽ എൽ ഡി എഫ് മൽസ്യ തൊഴിലാളികൾക്ക് വേണ്ടി ചെയ്തത് എന്തൊക്കെയാണെന്ന് കാണാമെന്നും അദ്ദേഹം കൂട്ടി ചേർത്തു