ബി ജെ പി യുടെ അംഗ സംഖ്യ13 ആകും ; 11 പേർ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്

ന്യൂ ഡൽഹി : വിദേശ കാര്യമന്ത്രി എസ് ജയ ശങ്കർ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയാൻ ഉൾപ്പെടെ 11 പേരാണ് എതിരാളികൾ ഇല്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിൽ നിന്ന് 6 പേരും ബി ജെ പിയിൽ നിന്ന്5 എം പി മാരുമാണ് തിരഞ്ഞെടുക്കപെട്ടത്. ജൂലൈ 24 ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് എതിർ കക്ഷി ഇല്ലാത്തതിനാൽ നടത്തേണ്ടി വന്നില്ല. ഇതോടെ രാജ്യ സഭയിലേക്ക് രണ്ടാം തവണയാണ് ജയ ശങ്കർ തിരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിൽ നിന്നുള്ള ബാബുഭായ് ദേശായി,കേസരിദേവസിംഗ്,ബംഗാളിൽ നിന്ന് ആനന്ദ് മഹാരാജ്,ഗോവയിൽ നിന്ന് സദാനന്ദ് സേട്ട് എന്നിവരാണ് വിജയമുറപ്പിച്ച ബി ജെ പി സ്ഥാനാർത്ഥികൾ. ഒബ്രിയാനല്ലാതെ തൃണമൂലിൽ നിന്ന് സുഖേന്ദു, ധോള,സാകേത്,സമീറുൽ തുടങ്ങിയവരുമുണ്ട്. ഇതോടെ ഒരു സീറ്റ് നഷ്ട്ടപെട് കോൺഗ്രസ് 30 ലേക്ക് ചുരുങ്ങി.എന്നാൽ ജൂലൈ 24 മുതൽ രാജ്യസഭയിൽ 7 സീറ്റ് ഒഴിവു വരും. കശ്‍മീരിന്റെ 4 സീറ്റും രാഷ്‌ട്രപതി പറയേണ്ട 2 സീറ്റുമാണത്. 93 സീറ്റ് സ്വന്തമായുള്ള ബി ജെ പിക്ക് സഖ്യ കക്ഷികൾ കൂടി ചേർത്തു 105 സീറ്റാവും.സ്വതന്ത്രന്മാരുടെയും പിന്തുണ കൂടിയാകുമ്പോൾ ഭൂരിപക്ഷം കിട്ടുമെന്നുറപ്പാണ്.