കെ എസ് ആർ ടി സി യുടെ ഫേസ്ബുക് പേജിൽ എല്ലാത്തിനും ഉത്തരം നൽകും ;ബിജു പ്രഭാകർ

തിരുവനന്തപുരം: കെ എസ് ആർ ടി സിയെപ്പറ്റിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്ന് കെ എസ് ആർ ടി സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ. കെ എസ് ആർ ടി സിയെ സംബന്ധിച്ച എല്ലാ വിവരവും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും വെളിപ്പെടുത്തുമെന്ന് ഒഫീഷ്യൽ കെ എസ് ആർ ടി സി ഫേസ്ബുക് പേജിലൂടെ അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. വൈകിട്ട് 6 മണിക്ക് ഇനി വരുന്ന അഞ്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴിയാകും അദ്ദേഹത്തിന്റെ പ്രതികരണം. കെ എസ ആർ ടി സിയെ സംബന്ധിച്ച വാർത്തകളും അതിന്റെ ശരിയായ വസ്തുതകളും, ചിലവ് കണക്കുകൾ,ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി,എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ,എന്താണ് ഫീഡർ സർവീസ് എന്നെല്ലാം വിശദമായി പറയുമെന്നും ചെയർമാൻ പറഞ്ഞു. വളരെ ദീർഘമായൊരു ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇന്ന് മുതൽ 5 എപ്പിസോഡുകളായി കെ എസ് ആർ ടി സി ഔദ്യോഗിക വെബ്സൈറ്റ് വഴിയാകും എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തുന്നത്. കെ എസ് ആർ ടി സിയുടെ വരവും ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഇത്തരമൊരു പ്രതികരണവുമായി ബിജു പ്രഭാകർ രംഗത്തെത്തിയിരിക്കുന്നത്.