ന്യൂഡൽഹി: കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ തീരുമാനം. അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നികുതി ഒഴിവാകുന്നതോടെ രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയിൽ കുറവുണ്ടാകും.
തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനിച്ചു. തിയേറ്ററിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ നികുതി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. നേരത്തെ ഇത് 18% ആയിരുന്നു. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായം നടപ്പാക്കണമെന്നതാണ് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം.
ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28% ജിഎസ്ടി നിരക്കും ഏർപ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങൾക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജിഎസ്ടി കുറയ്ക്കുകയും ചെയ്തു. 18 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്.

