തക്കാളി വില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ തക്കാളിയുടെ വില പിടിച്ച് നിർത്താൻ മുൻകയ്യെടുത്ത് കേന്ദ്രം. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം.
സംഭരിക്കുന്ന തക്കാളി ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുമെന്നും, വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡമനുസരിച്ച് കണ്ടെത്തുമെന്നും അറിയിച്ചു.

