ആലപ്പുഴയിലെ മുതിര്‍ന്ന സി.പി.എം. നേതാവിനെതിരെ അച്ചടക്ക നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രമുഖ എഴുത്തുകാരന് ടി. പത്മനാഭന് സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. കണ്ണൂര്‍ ചൊക്ലിയില്‍ കോടിയേരി സ്മാരക വായനശാലയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു ടി. പത്മനാഭന്.
കാര്യമായ അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് കോടിയേരി ഉറപ്പ് നല്‍കിയെന്നും അങ്ങനെ തന്നെ നടന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആ നേതാവ് അറിയാതെയാണ് താന്‍ ശുപാര്‍ശയുമായി ചെന്നത്. കോടിയേരി ബാലകൃഷ്ണന് രോഗാതുരനായി കിടക്കുന്ന കാലത്താണ് താന്‍ ആവശ്യവുമായി ചെന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

