അടുത്ത 24 മണിക്കൂറും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

അടുത്ത 24 മണിക്കൂറും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. വ്യാപകമായ മഴയെക്കാള്‍ ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആവശ്യത്തിൽ അധികമായി വെള്ളമില്ലെന്നും,അതുകൊണ്ട് അത് സംബന്ധിച്ച് ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും, മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.