ജസ്റ്റിസ് ആശിഷ്.ജെ.ദേശായി അടുത്ത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

ജസ്റ്റിസ് ആശിഷ്.ജെ.ദേശായിയെ അടുത്ത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആണ് എ.ജെ.ദേശായി. കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കിയത് ഉടൻ തന്നെ 38-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ് ആശിഷ്.ജെ.ദേശായി. ഗുജറാത്ത് സര്‍ക്കാര്‍ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ദേശായി 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.