മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ നിന്നും 14 സീറ്റുകളാകും മലപ്പുറത്തേക്ക് മാറ്റുക. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി യോഗം ചേർന്നിരുന്നുവെന്നും, അതിനു ശേഷമാണു ഈ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ആകെ അപേക്ഷ നല്‍കിയിരിക്കുന്നത് 74014 വിദ്യാര്‍ഥികളാണ്. ഇതില്‍ പ്രവേശനം നേടിയിട്ടുള്ളത് 51643 പേരാണ്. മെറിറ്റ് ക്വാട്ടയില്‍ 5190 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

