മണിപ്പൂർ കലാപം ; വിമർശനവുമായി കെ.സി.ബി.സി

മണിപ്പൂർ കലാപത്തിൽ വിമർശനവുമായി കെസിബിസി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടാണ് കെസിബിസി രംഗത്തെത്തിയത്. അക്രമം തടയുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട അജണ്ടയുടെ ഭാഗമായി നിക്ഷിപ്ത താത്പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഭരണകൂടത്തെയും നന്നായി ഉപയോഗിക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നു വരുമ്പോള്‍ ഭരണകൂടത്തെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.