തിരുവനന്തപുരം: എല്ലാ മണ്ഡലങ്ങളും ബിജെപിയെ കൈവിട്ടുവെങ്കിലും അവര്‍ക്ക് ആശ്വാസം ആവുകയാണ് തൃശൂര്‍ മണ്ഡലം. കഴിഞ്ഞ തവണ സുരേഷ് ഗോപിക്ക് ലഭിച്ചതിനേകാക്കാള് 15,709 വോട്ടുകളാണ് ഇത്തവണ അധികം നേടിയിരിക്കുന്നത്. വോട്ടുനില വര്‍ദ്ധിപ്പിച്ച അഞ്ചു മണ്ഡലങ്ങളില്‍ നിന്നും 24,485 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് അധികം ലഭിച്ചത്. ഒല്ലൂരില്‍ 4601, ഇരിങ്ങാലക്കുടയില്‍ 3909, ചേലക്കരയില്‍ 200, നാട്ടികയില്‍ 66 എന്നിങ്ങനെയാണ് വോട്ടുവിഹിതം കൂടിയ മറ്റു മണ്ഡലങ്ങളിലെ കണക്കുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൊത്തം വോട്ടു വിഹിതത്തില്‍ 37,654 വോട്ടിന്റെ കുറവാണ് ഇത്തവണ എന്‍.ഡി.എയ്ക്ക് ഇണ്ടായത്. കയ്പ്പമംഗലത്ത് 20,975 വോട്ടാണ് ഒറ്റയടിക്ക് നഷ്ടമായത്. മണലൂരില്‍1114, ചാലക്കുടിയില്‍ 8928, വടക്കാഞ്ചേരിയില്‍ 4905, കൊടുങ്ങല്ലൂരില്‍ 4589, കുന്നംകുളത്ത് 1492, പുതുക്കാട്ട് 940 എന്നിങ്ങനെയും വോട്ട് കുറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച നേമവും അവസാന നിമിഷം എന്‍ഡിഎയെ കൈവിട്ടു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനാകട്ടെ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വയ്ക്കാനും ആയില്ല.
2021-05-05

