കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സി പി എം വരുന്നത്; പരിഹാസവുമായി കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ പരിഹാസവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സി പി എം വരുന്നതെന്ന് അദ്ദേഹം പരഹസിച്ചു.

ഏക സിവിൽ കോഡ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ്. ഇതിനെതിരെ കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പേരിൽ ജനസദസ് സംഘടിപ്പിക്കും. ജൂലൈ 26 ന് രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സേേമ്മളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..

283 ബ്ലോക്കുകളിലും സമരം നടത്തും. ഏഷ്യാനെറ്റ്, മാതൃഭൂമി മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുകയാണെന്ന് കെ സുധാകരൻ വിമർശിച്ചു. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ നടത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.