കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനിമുതൽ ക്യൂ നില്‍ക്കേണ്ടതില്ല. മുസ്റായ് (ദേവസ്വം) കമ്മീഷണര്‍ എച്ച് ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം.

