മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഫേസ്ബുക്ക്കുറിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു.
മുസ്ലിം സമുദായത്തിന്റെ വോട്ട് നേടുന്നതിന് വേണ്ടിയാണ് മകളെ മുസ്ലിം സമുദായത്തിലെ ഒരാൾക്ക് വിവാഹം കഴിച്ചുകൊടുത്തതെന്ന പരാമർശമാണ് ആർ വി ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി നടത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായെന്നും ഹിന്ദു ഐക്യവേദി നേതാവ് പറയുന്നുണ്ട്.
‘CAA ഒരു കാരണവശാലും നടപ്പാക്കില്ല. കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല. പിന്നെ അയോദ്ധ്യ , ഗുജറാത്ത് , ശൂലം, ഗർഭിണി,പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറിയെന്നും ആർ വി ബാബു ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നു.

