ന്യൂഡല്‍ഹി : അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുമെന്ന് ഫൈസര്‍. എന്നാല്‍, ഫൈസര്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.ഇന്ത്യയിലെ എല്ലാ രോഗികള്‍ക്കും കൊവിഡ് ചികില്‍സ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമാണിതെന്നും ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബുര്‍ല പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് രാവിലെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
2021-05-04