കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പരാജയത്തിന് പിന്നാലെ പാതി മീശ വടിച്ച് കെ.ടി.യു.സി.എം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി. പാലായില്‍ ജോസും കടുതുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്നായിരുന്നു പൗലോസ് സുഹൃത്തുക്കളുമായി പന്തയം വച്ചിരുന്നത്.
പൗലോസിന്റെ വാക്കുകള്‍- തിരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും എന്റെ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍് ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകും.

