കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണം എന്ന എംപി ഹൈബി ഈഡന്റെ ആവശ്യത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ശേഷം വിശദീകരണവുമായി ഹൈബി ഈഡൻ രംഗത്ത്. കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്നാണ് ഹൈബി ഈഡൻ ആരോപിക്കുന്നത്.
ഔദ്യോഗികമായി പാർട്ടി ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടാൽ അത് ചെയ്യുമെന്നും, പാർട്ടിയെ ബുദ്ധിമുട്ടിലാക്കാൻ വേണ്ടിയല്ല ഇത് ചെയ്തതെന്നും ഹൈബി വ്യക്തമാക്കി. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ ആദ്യമായി കേരളത്തിൽ എത്തിയതിനു ശേഷമാണു എംപിയുടെ വിശദീകരണം.

