ലീഗുമായി സിപിഎമ്മിന് തൊട്ടുകൂടായ്മ ഇല്ല – എം വി ഗോവിന്ദൻ

ലീഗുമായി സിപിഎമ്മിന് തൊട്ടുകൂടായ്മ ഇല്ലെന്നും സുന്നി ഐക്യത്തിൽ ആശങ്കയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏകസിവിൽ കോഡ് വിഷയത്തിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിതമാണെന്നും അത് രാഷ്ട്രീയാധിഷ്ഠിതമല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

വർഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യാേജിപ്പാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡില്‍ സിപിഎം നടത്തുന്ന ദേശീയ സെമിനാർ ഈ മാസം 15ന് കോഴിക്കോട് നടക്കും. കെപി രാമനുണ്ണിയാണ് സംഘടാക സമിതി ചെയര്‍മാന്‍.