വളരെയേറെ ആരോഗ്യഗുണമുള്ള ഒരു ഫലവർഗ്ഗമാണ് മാതളം. പതിവായി മാതളം കഴിച്ചാൽ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ലഭിക്കും.
മാതളത്തിലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ബിപി നിയന്ത്രിക്കാനും ഇത് വളരെ ഫലപ്രദമാണ്. മാതളം സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയും. ധമനികളിൽ കൊഴുപ്പടിഞ്ഞ ബ്ലോക്ക് സൃഷ്ടിക്കുകയും അതുവഴി ഹൃദയം അപകടത്തിൽ ആകുകയും ചെയ്യുന്ന സാഹചര്യം പ്രതിരോധിക്കാനും മാതളം കഴിക്കുന്നത് നല്ലതാണ്.
ക്യാൻസർ രോഗത്തെ ചെറുക്കാൻ മാതളം സഹായിക്കും എന്നാണ് പല ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും മാതളം സഹായിക്കും. ദഹനം പ്രശ്‌നങ്ങൾ പരിഹരിക്കാനും മാതളനാരങ്ങയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളും മാതളത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തി രക്തചംക്രമണം മികച്ചതാക്കാനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിനും ചർമ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്.

