ഹൃദയാരോഗ്യത്തിന് പനീർ; ഗുണങ്ങൾ ഇവയെല്ലാം….

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പനീർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും. ധാരാളം മഗ്നീഷ്യവും ഇതിലുണ്ട്.

ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പനീർ പ്രയോജനം ചെയ്യും. പനീറിലടങ്ങിയ ഫോസ്ഫറസ് ദഹനം മെച്ചപ്പെടുത്തും. കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് പനീർ.

പനീറിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കം. ഇതിന് പുറമെ ഇവ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ആരോഗ്യവും തിളക്കവും ഉള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ പനീർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പനീറിൽ ജീവകം ബി ധാരാളമടങ്ങിയിരിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറിലുണ്ട്. പനീർ കഴിക്കുന്നതിലൂടെ ഹീമോഗ്ലോബിന്റെ അളവും വർദ്ധിക്കും.

ഗർഭിണികൾക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകൾ തുടങ്ങിയവയും പനീറിലുണ്ട്.