ചായക്കൊപ്പം ഈ പലഹാരം കഴിക്കല്ലേ…

ചായ കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. ചിലർ ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ചില ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുമ്പോൾ നല്ല രുചിയുണ്ടാകുമെങ്കിലും അത് ചിലപ്പോൾ നിങ്ങളെ രോഗിയാക്കിയേക്കാം. ചായയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത പലഹാരങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ചായക്കൊപ്പം അമിതമായി മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചായക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. ചായയിൽ നിറവും രുചിയും നൽകുന്ന ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ ഇരുമ്പ് ശരീരം ആഗിരണം ചെയ്യുന്നത് തടയും.

ചായ കുടിക്കുന്നതിനൊപ്പം അധികം എരിവുള്ള പലഹാരങ്ങളും മസാലകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതല്ല.