കൊച്ചി: ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർവകക്ഷി യോഗത്തിൽ തങ്ങൾ മുന്നോട്ട് വച്ച ആശയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് തടയിടാനുള്ള കർശന നടപടി വേണമെന്നും പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം പ്രതികരിച്ചത്. ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചു. അത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

