ഈ ഫലവർഗങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കല്ലേ…

ശരീരത്തിന് ഏറ്റവും ആരോഗ്യം നൽകുന്നവയാണ് ഫലവർഗങ്ങൾ. എന്നാൽ, ചില ഫലവർഗങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ:

ആപ്പിൾ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ സ്ഥിരമായി ചെയ്താൽ അത് നിങ്ങളെ കാലക്രമേണ രോഗിയാക്കി മാറ്റുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തണ്ണിമത്തൻ:

ജലാംശം കൂടുതലായതിനാൽ തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

വാഴപ്പഴം:

വാഴപ്പഴം ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പും കാത്സ്യവും നൽകുന്നു. എന്നാൽ വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

മധുരക്കിഴങ്ങ്:

മധുരക്കിഴങ്ങ് കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇങ്ങനെ ചെയ്താൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാം.