ആരോഗ്യത്തിന് അത്യുത്തമമാണ് മുളപ്പിച്ച പയർ. പ്രോട്ടിന്റെ കലവറയാണ് പയറുവർഗങ്ങൾ. അമിനോ ആസിഡുകൾ പോലുള്ള പ്രോട്ടീനുകൾ പയറുവർഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറയ്ക്കാൻ പയറു വർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.
മുളപ്പിച്ച പയറിൽ കൂടുതൽ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാൻ ഇവ സഹായിക്കും. ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും പയർ കഴിക്കുന്നത് പ്രയോജനപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും മുലപ്പിച്ച പയർ സഹായിക്കും. ഫാറ്റി ലിവർ രോഗമുള്ളവർ മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം മികച്ച ഭക്ഷണമാണിത്. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡൻറുകൾ മുളപ്പിച്ച പയറിലുണ്ട്.

