ഇന്ന് പലരിലും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രമേഹരോഗികൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പ്രമേഹ രോഗികൾ പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, കാന്റി, ചോക്ലേറ്റ് തുടങ്ങിയ ബേക്കറി സാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ജീസസ് സോസേജ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളിലും അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
പ്രമേഹരോഗികൾ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറയ്ക്കണം. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതല്ല. വെള്ള റൊട്ടി, പാസ്ത, ചില ധാന്യങ്ങൾ, ബിസ്‌ക്കറ്റ്, ബേക്കറി സാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം.

