ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല. ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്സിഡന്റുകൾ സഹായിക്കും.
പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറഞ്ഞ പാചക എണ്ണയാണ് ഒലിവ് ഓയിൽ. ഇതിൽ ഉയർന്ന അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ അഥവാ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഒലിവെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പല രോഗങ്ങളിൽ ഒലിവ് ഓയിൽ ശരീരത്തിന് സംരക്ഷണം നൽകുകയും ചെയ്യും.
മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒലിവ് ഓയിൽ നല്ലതാണ്. കൊളസ്ട്രോളിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കാൻ ഒലിവ് ഓയിൽ സഹായിക്കും. പ്രമേഹം, ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ കഴിയും. ഒലീവ് ഓയിൽ കഴിക്കുന്നവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചർമ്മ സംരക്ഷണത്തിനും ഒലീവ് ഓയിൽ ഗുണം ചെയ്യും. വൈറ്റമിൻ ഇ, ആൻറി ഓക്‌സിഡൻറുകൾ, സ്‌ക്വാലീൻ, ഒലിയോകാന്തൽ തുടങ്ങിയ സംയുക്തങ്ങൾ ഇതിൽ ധാരളമായുണ്ട്.

