രുചിയ്ക്കും മണത്തിനും പുറമെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധ വ്യജ്ഞനമാണ് ജാതിയ്ക്ക. പല പോഷക ഘടകങ്ങളും ജാതിയ്ക്കായിലുണ്ട്. ഫൈബർ, മഗ്നീഷ്യം, സിങ്ക്, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ് , വിറ്റാമിൻ ബി എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ജാതിയ്ക്ക ചായ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജാതിയ്ക്ക ചായയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഫൈബർ ധാരാളം അടങ്ങിയ ജാതിയ്ക്ക ചായ ദഹനപ്രവർത്തനങ്ങളെ എളുപ്പത്തിലാക്കും. മലബന്ധം, വയറ് കെട്ടിവീർക്കുന്നത്, ഗ്യാസ്ട്രബിൾ എന്നീ പ്രശ്നങ്ങളെ ഇത് തടയുകയും ചെയ്യും. സ്‌ട്രെസ് കുറയ്ക്കാനും നല്ല രീതിയിൽ ഉറക്കം ലഭിക്കാനും ജാതിയ്ക്ക ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ജാതിക്കയിലടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ രക്തസമ്മർദ്ദമുള്ളവർക്ക് ജാതിയ്ക്ക് കുടിക്കുന്നത് ഗുണപ്രദമാണ്.
ക്ഷീണം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടാനും ജാതിയ്ക്ക ചായ പതിവാക്കുന്നത് നല്ലതാണ്. ഫൈബറും ആൻറി ഓക്‌സിഡൻറുകളും അടങ്ങിയ ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

