ഇംഗ്ലണ്ടിൽ പള്ളികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു – ഗോവിന്ദൻ മാസ്റ്റർ

ഇംഗ്ലണ്ടിലെ പള്ളികൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വദേശികളായ വിശ്വാസികൾ പോകാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ യുവതി യുവാക്കൾ പള്ളിയിൽ പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.