ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടി ചോദ്യം ചെയ്തിരിക്കുകയാണ് സർക്കാർ.

ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം.