കണ്ണൂര്‍ : കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാനായി വക്കീലൻമാരെ ഇറക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.കൊന്നാൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍, കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പ്.പാനൂരിൽ യു ഡി എഫ് പ്രതിഷേധ സംഗമത്തിനിടെ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊന്നവർക്കും കൊല്ലിച്ചവർക്കുമായി കേസ് നടത്താൻ സർക്കാരിന്റെ പണം ചെലവഴിക്കുമെന്ന് നിയമസഭയിൽ പ്രസംഗിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഈ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം. വേണ്ടിവന്നാൽ ഇനിയും സർക്കാറിന്റെ പണം ക്രിമിനലുകൾക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. കൊലപാതകത്തിന് പ്രേരണ നൽകുന്ന പ്രസ്താവനയാണിത്. സംരക്ഷിക്കാനും ചേർത്തുപിടിക്കാനും പാർട്ടിയുണ്ടെന്ന പ്രചോദനമാണ് കൊലയാളികൾക്കെന്നും ഷാഫി ആരോപിച്ചു.