മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ കുടുംബ തര്‍ക്കങ്ങള്‍

ganesh

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ കുടുംബ തര്‍ക്കങ്ങളാണെന്ന് സൂചന. കുടുംബ സ്വത്ത് ഗണേശ് കുമാര്‍ കൃത്രിമ മാര്‍ഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേശിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്നും അറിയിച്ചു.

സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിര്‍ത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഗണേശ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി. ഇതോടെയാണ് ഗണേശിനെ ആദ്യ ടേമില്‍ മാറ്റി നിര്‍ത്താന്‍ തീരുമാനമായത്